യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം നടന്നു

06:52 pm 28/3/2017

Newsimg1_89651086
ന്യൂയോര്‍ക്ക്: ആണ്ടുതോറും വലിയ നോമ്പില്‍ നടത്താറുള്ള ധ്യാനയോഗം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 25-നു ശനിയാഴ്ച ഭംഗിയായി നടന്നു. റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം ധ്യാനത്തിനു നേതൃത്വം കൊടുത്തു.

ദൈവവുമായുള്ള പൂര്‍ണ്ണ സംസര്‍ഗ്ഗത്തില്‍ വരണമെങ്കില്‍ നോമ്പിന്റെ അനുഭവത്തില്‍ക്കൂടി കടന്നു പോകണമെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ശരിയായ അനുഗ്രഹം മനുഷ്യരെ മാനസാന്തരത്തിലേക്ക് നടത്തും. യാത്രയ്ക്കിടയില്‍ ശരിയായ മാര്‍ഗ്ഗം തെറ്റാന്‍ പാടില്ല. ദൈവരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന സന്ദേശവും അച്ചന്‍ അനുസ്മരിപ്പിച്ചു.

ധാരാളം പേര്‍ ധ്യാനത്തില്‍ സംബന്ധിക്കുകയും വി. കുമ്പസാരം നടത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ പരിപാടികള്‍ നിയന്ത്രിച്ചു.

പള്ളി പി.ആര്‍.ഒ മാത്യു ജോര്‍ജ്. അറിയിച്ചതാണിത്.