06:50 pm 18/3/2017
ലക്നോ: ബിജെപിയുടെ വിവാദ നേതാവ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി. ലക്നോവിൽ ചേർന്ന നിയമസഭാകക്ഷിയോഗമാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. എംഎൽഎമാർക്ക് പുറമെ മുതിർന്ന നേതാവ് വെങ്കയ്യ നായിഡു, ഭുപേന്ദ്ര യാദവ് എന്നിവർ പ്രത്യേക നിരീക്ഷകരായി യോഗത്തിൽ പങ്കെടുത്തു.
വൻ ഭൂരിപക്ഷത്തോടെ യുപിയിൽ അധികാരംപിടിച്ച ബിജെപിക്ക് ആഴ്ചകളോളം നടന്ന ചർച്ചകൾക്കു ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനായത്. ആറു തവണ ഗൊരക്പുർ മണ്ഡലത്തിൽനിന്നും ലോക്സഭയിലെത്തിയ യോഗി ആദിത്യനാഥ് വിവാദ പ്രസ്താവനകൾകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. കടുത്ത ഹിന്ദുത്വവാദിയായ ആദിത്യനാഥ് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

