തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാന്‍ വേണ്ടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണിത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജാള്യത മറക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും കടകംപള്ളി പറഞ്ഞു.
നോട്ട് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ശനിയാഴ്ച രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ ധനമന്ത്രി തോമസ് ഐസക്കും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.