രാജിവെക്കില്ലന്ന് ലക്ഷ്മി നായർ.

05:02 pm 2/1/2017

download
തിരുവനന്തപുരം: ലോ അക്കാദമിയിൽ രാജിവെക്കില്ലെന്ന്​ ലക്ഷ്​മി നായർ. അഞ്ച്​ വർഷം മാറി നിൽക്കാമെന്ന്​ മാത്രമാണ്​ പറഞ്ഞിട്ടുള്ളത്.​ ഒരിക്കലും മാനേജ്​മെൻറ്​ തീരുമാനത്തിനെതിരെ കോടതിയിൽ പോവില്ല. എസ്​.എഫ്​.​​െഎക്ക്​ നൽകിയ ഉറപ്പ്​ മാത്രമേ മറ്റ്​ സമരം സംഘടനകൾക്കും നൽകാനുള്ളുവെന്ന്​ അവർ കൂട്ടിച്ചേർത്തു.

ജാതിപ്പേര്​ വിളിച്ച്​ എന്ന ആ​രോപണത്തിനും ലക്ഷ്​മി നായർ മറുപടി പറഞ്ഞു. എ.​െഎ.എസ്​.എഫിനൻറ ​നേതാവാണ്​ അത്തരമൊരു പരാതി കൊടുത്തത്​. പരാതിയിൽ പോലും ജാതിപ്പേര്​ വിളിച്ചു എന്ന്​ മാത്രമേ പറയുന്നുള്ളു അധിക്ഷേപിച്ചു എന്ന്​ പറയുന്നില്ല. അത്തരത്തിൽ ജാതിപ്പേര്​ വിളിക്കുന്ന വ്യക്​തിയല്ല താനെന്നും ലക്ഷ്​മി നായർ പറഞ്ഞു.

കുട്ടികളുടെ ഭാവിയെ കരുതിയാണ്​ അഞ്ച്​ വർഷം മാറി നിൽക്കാമെന്ന്​ തീരുമാനിച്ചത്​. ഒരു തെറ്റും ചെയ്​തിട്ടില്ല. അഞ്ച്​ വർഷം എന്നത്​ ചെറിയ കാലയളവല്ലല്ലോ എന്നും ലക്ഷ്​മി നായർ ചോദിച്ചു.