രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു.

09:15 am 13/3/2017

download (7)
ന്യൂഡൽഹി: നിറങ്ങളിൽ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. നിറങ്ങൾ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിൾ ആഘോഷങ്ങളിൽ പങ്കു ചേരുന്നത്. ഒരു കൂട്ടം ആൾക്കാർ നിറങ്ങൾ വിതറി ഓടുന്നതും ഗൂഗിൾ എന്ന് എഴുതി വരുന്നതാണ് ആനിമേഷനിൽ ഇത്തവണ ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്‍റെ വരവറിയിച്ചെത്തുന്ന ഹോളിയിൽ വർണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞാണ് ആഘോഷം.