12:20 pm 28/12/2016

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബർ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാൽ ഇന്നു രാവിലെ ഒമ്പത് മണിയോടെ തന്നെ വെബ്സൈറ്റ് പൂര്‍വാവസ്ഥയിൽ എത്തിക്കാനായി.
‘മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശമാണ് ഹാക്കർമാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. ഈ വർഷം ആദ്യം റായ്പൂർ എ.ഐ.ഐ.എം.എസ് വെബ്സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്.
