ജയ്സാൽമീർ: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു. ബാർമർ ജില്ലയിലെ ശിവകാർ കുന്ദലയിലായിരുന്നു സംഭവം. അപകടത്തിൽ രണ്ട് പൈലറ്റുമാരും പരിക്കില്ലാതെ രക്ഷപെട്ടു. പതിവ് പരിശീലനപറക്കലിനിടെയായിരുന്നു സംഭവം. അപകടത്തിൽ മൂന്നു ഗ്രാമീണർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഖോയ് എസ്യു-30 എംകെഐ യുദ്ധവിമാനം ജോധ്പൂരിൽനിന്നാണ് പറന്നുയർന്നത്. ഉത്തർപ്രദേശിൽ വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ എൻജിൻ തകരാറിനെ തുടർന്ന് ഇടിച്ചിറക്കിയതിനു പിന്നാലെയാണ് രാജസ്ഥാനിൽ അപകടം ഉണ്ടാകുന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.