രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് പ്ര​ണാ​ബ് മു​ഖ​ർ​ജി​ക്ക് ഒ​രു​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് നി​തീ​ഷ് കു​മാ​ർ.

8:33 pm 15/5/2017

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് പ്ര​ണാ​ബ് മു​ഖ​ർ​ജി​ക്ക് ഒ​രു​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. ഭ​ര​ണ​ക​ക്ഷി ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ണാ​ബ് മു​ഖ​ർ​ജി ര​ണ്ടാ​മ​തും രാ​ഷ്ട്ര​പ​തി സ്ഥാ​ർ​ഥി​യാ​വു​ക​യാ​ണെ​ങ്കി​ൽ പി​ന്തു​ണ​യ്ക്കും. നി​ല​വി​ൽ അ​ദ്ദേ​ഹം രാ​ഷ്ട്ര​പ​തി​യാ​കു​ന്ന​താ​ണ് ന​ല്ല​ത്. ഭ​ര​ണ​ക​ക്ഷി ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ എ​ടു​ക്ക​ണം- നി​തീ​ഷ് പ​റ​ഞ്ഞു. ജൂ​ലൈ​യി​ലാ​ണ് പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്.

നേ​ര​ത്തെ, ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​നെ രാ​ഷ്ട്ര​പ​തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശി​വ​സേ​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു.