റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ എസ്.എം.സി.സിയും പങ്കാളികളായി

12:23 pm 2/1/2017

Newsimg1_88138495 (1)
ഷിക്കാഗോ: സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അച്ചന് നല്കിയ യാത്രയയപ്പ് സമ്മേളനത്തില്‍ കത്തീഡ്രല്‍ വിശ്വാസികളോടൊപ്പം എസ്.എം.സി.സിയും പങ്കുചേര്‍ന്നു.

എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് ബോസ് കുര്യന്‍ എസ്.എം.സി.സിയ്ക്ക് അച്ചന്‍ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും ഇമെയില്‍ വഴി നന്ദി അറിയിച്ചു. നാഷണല്‍ എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മേഴ്‌സി കുര്യാക്കോസും, ജോണ്‍സണ്‍ കണ്ണൂക്കാടനും, ഷിക്കാഗോ എസ്.എം.സി.സി മെമ്പേഴ്‌സായ ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ജോസഫ് തോട്ടുകണ്ടത്തില്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ എന്നിവരോടൊപ്പം സംയുക്തമായി വേത്താനത്ത് അച്ചന് പ്ലാക്ക് സമര്‍പ്പിക്കുകയും, സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു.

മറുപടി പ്രസംഗത്തില്‍ വേത്താനത്ത് അച്ചന്‍ എല്ലാവരുടേയും സ്‌നേഹത്തിനും സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചു.