09:08 am 21/1/2017
ജയ്പൂർ: രാജസ്ഥാനിൽ റാണിഖേത് എക്സ്പ്രസ് ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക്പരിക്കേറ്റതായാണ് റിപ്പോർട്ട്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തയത്ഹാമിറ –ജയ്സാൽമർ പാതയിൽ കഴിഞ്ഞ ദിവസം രാത്രി അർദ്ധരാത്രിയോടടുത്ത സമയത്താണ് അപകടമുണ്ടായത്. അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക് തകരാറിലായതാണ് പാളം തെറ്റലിന് കാരണമായി അധികൃതർ അറിയിച്ചത്. ട്രാക്കിലേക്ക് മറിഞ്ഞ് കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.