09:28 am 28/1/2017

കോലഞ്ചേരി: റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെറിഞ്ഞതായുള്ള പരാതിയില്‍ ബി.ജെ.പി മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ട് പേര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഐരാപുരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് മുന്നിലായിരുന്നു സംഭവം.
രാവിലെ ഏഴിന് ദേശീയപതാക ഉയര്‍ത്താന്‍ കരയോഗം സെക്രട്ടറിയും താലൂക്ക് യൂനിയന്‍ മേഖല കണ്‍വീനറുമായ ബി. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ കരയോഗ മന്ദിരത്തിന് മുന്നിലത്തെിയപ്പോള്‍ ബി.ജെ.പി മണ്ഡലം നേതാവ് കെ.ബി. രാജന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. പതാക ഉയര്‍ത്തുന്നത് തടസ്സപ്പെടുത്തിയ പ്രവര്‍ത്തകര്‍ ബി. ജയകുമാറിന്‍െറ കൈവശമിരുന്ന ദേശീയപതാക ബലമായി തട്ടിയെടുത്ത് കീറിയെറിഞ്ഞുവെന്നാണ് പരാതി. തുടര്‍ന്ന് കരയോഗ ഭരണസമിതി തീരുമാനപ്രകാരം കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മഴുവന്നൂര്‍ പഞ്ചായത്തിലെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരുമായ കാവാട്ടുവീട്ടില്‍ കെ.ബി. രാജന്‍, കൈപ്പിള്ളില്‍ കെ. സത്യന്‍, ശ്രീനിലയത്തില്‍ ശ്രീകുമാര്‍വാര്യര്‍, കുറുങ്ങാട്ടുവീട്ടില്‍ ഗോപകുമാര്‍, വിശ്വനാഥന്‍, നെടുമ്പിള്ളില്‍ സുദര്‍ശനന്‍, കാവാട്ട് കെ.ജി. ശശിധരന്‍, ബി. മണി തുടങ്ങിയവരെ പ്രതിയാക്കിയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കുന്നത്തുനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ് പറഞ്ഞു.
