12:33 pm 07/12/2016
ചെന്നൈ: ഇന്ത്യയുടെ റിമോട്ട് സെൻസറിങ്ങ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്–2A വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് പി.എസ്.എൽ.വി–സി36 റോക്കറ്റാണ് രാവിലെ 10.25ന് 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചത്. 18 മിനുട്ടു കൊണ്ട് ഉപഗ്രഹം 817 കിലോമീറ്റർ ദൂരത്തുളള സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തിൽ എത്തി.
1994-2016 കാലഘട്ടത്തിൽ പി.എസ്.എൽ.വി 121 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. അതിൽ 79 എണ്ണം വിദേശ ഉപഗ്രഹങ്ങളും 42 എണ്ണം ഇന്ത്യയുടെതുമാണ്.