01:40 pm 5/2/2017

എറണാകുളം: നോർത് റെയിൽവേ സ്റ്റേഷനിലെ വെജിറ്റേറിയൻ ഭക്ഷണശാല പൂട്ടി. ഇന്നലെ രാത്രി ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച 16 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റെന്ന സംശയത്തെ തുടർന്നാണിത്. ഛർദിയും വിഷമതകളും അനുഭവപ്പെട്ട ഒമ്പത് കുട്ടികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും ഏഴു പേരെ നിള ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
നിള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ രാവിലെ ഡിസ്ചാർജ് ചെയ്തു. താലൂക്ക് ആശുപത്രിയിലുള്ളവരെ രാവിലത്തെ ഡ്യൂട്ടി ഡോക്ടർ എത്തിയാലുടൻ ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം. സീൽ ചെയ്ത ഭക്ഷണശാലയിലെ സാമ്പിളുകൾ പരിശോധനക്കയച്ചു. നിയമനടപടികളും ശിക്ഷയും റെയിൽവേ അധികൃതർ ഉറപ്പാക്കും. കുട്ടികൾക്കു വേണ്ട സഹായങ്ങളും മറ്റും റെയിൽവേ ഉറപ്പു വരുത്തുന്നുണ്ട്.
