07:11 pm 5/4/2017
– ഫിലിപ്പോസ് ഫിലിപ്പ്
റോക്ക്‌ലാന്‍ഡ് (സഫേണ്‍)സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷകള്‍ താഴെ വിവരിക്കുന്ന പ്രോഗ്രാം അനുസരിച്ചു ഇടവക വികാരി റെവ. ഫാ.ഡോ . രാജു വര്‍ഗീസിന്റെ കാര്‍മ്മികത്വത്തില്‍നടക്കുന്നതാണ്. ഭക്തി നിര്‍ഭരമായ ഈ ശുശ്രുഷയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയുന്നു.
ഏപ്രില്‍ 6 വ്യാഴം 6.30 മുതല്‍ 40 ആം വെള്ളിയാഴ്ച സര്‍വീസ്; ഏപ്രില്‍ 8 ശനി രാവിലെ 10 മണിമുതല്‍ ധ്യാനവും, വിശുദ്ധ കുമ്പസാരവും, അഭിവന്ദ്യ മാത്യൂസ് മാര്‍ തിയോഡോസ്സിയോസ്സ് മെത്രപൊലീത്ത , റെവ. ഫാ. സുജിത് തോമസ് , സെന്റ്. പോള്‍സ് ചര്‍ച്ചു ആല്‍ബനി എന്നിവര്‍ നയിക്കുന്നതാണ്. ഏപ്രില്‍ 9 ഞയറാഴ്ച്ച എട്ടു മണിമുതല്‍ ഓശാന സര്‍വീസ്, ഏപ്രില്‍ 10 നും 11 നും വൈകിട്ട് 6 .30 മുതല്‍ സന്ധ്യനമസ്കാരം. ഏപ്രില്‍ 12 ബുധനാഴ്ച്ച വൈകിട്ട് ആറുമുതല്‍ പെസഹാ സര്‍വീസ്.ഏപ്രില്‍ 13 വ്യാഴം വൈകിട്ട് 6.30 മുതല്‍ സന്ധ്യനമസ്കാരം. ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രുഷകള്‍ വൈകിട്ട് 5.30 മുതല്‍ സന്ധ്യനമസ്കാരവും കുരിശിങ്കല്‍ ജാഗരണവും.ഏപ്രില്‍ 15 ശനി രാവിലെ പത്തു മണിമുതല്‍ ദുഃഖശനിയാഴ്ച ശുശ്രുഷകള്‍, വൈകിട്ട് 5.30 നു സന്ധ്യനമസ്കാരം. ഏപ്രില്‍ 16 ഞയറാഴ്ച്ച എട്ട് മണി മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രുഷയും വിശുദ്ധ കുര്‍ബാനയും , 12 മണിക്ക് ആശിര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്ന്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റെവ. ഫാ.ഡോ . രാജു വര്‍ഗീസ് 914 426 2529;ശ്രീമതി സ്വപ്ന ജേക്കബ്, സെക്രട്ടറി 845 6411935: ശ്രീ വര്‍ഗീസ്‌ചെറിയാന്‍, ട്രഷറര്‍ 845 558 2411 ;ശ്രീ എബ്രഹാം പോത്തന്‍, കോര്‍ഡിനേറ്റര്‍ 201 220 3863 ; ശ്രീ ജോര്‍ജ് താമരവേലില്‍ ,കോര്‍ഡിനേറ്റര്‍ 845 300 1808.