റ​ഷ്യ​ൻ മു​ൻ എം​പി ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഹോ​ട്ട​ലി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു.

07:10 pm 23/3/2017

download (3)
കീ​വ്: യു​ക്രൈ​നി​ലേ​ക്ക് ക​ട​ന്ന റ​ഷ്യ​ൻ മു​ൻ എം​പി ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഹോ​ട്ട​ലി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഡെ​നീ​സ് വൊ​റൊ​നെ​ൻ​കോ​വാ​ണ് (45)കൊ​ല്ല​പ്പെ​ട്ട​ത്. കീ​വ് ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലാ​യ പ്രീ​മി​യ​ർ പാ​ല​സി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ക്ര​മി​ക്കു​നേ​രെ ഡെ​നീ​സി​ന്‍റെ അം​ഗ​ര​ക്ഷ​ക​ൻ വെ​ടി​യു​തി​ർ​ക്കു​ക​യും ഇ​രു​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വാ​ട​ക​ക്കൊ​ല​യാ​ളി​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഡെ​നീ​സും ഭാ​ര്യ​യും ഗാ​യി​ക​യു​മാ​യ മ​രി​യ മ​ക്സ​കോ​വ​യും മ​ക​ൾ​ക്കൊ​പ്പം നാ​ടു​വി​ട്ട​ത്. ഇ​വ​ർ യു​ക്രൈ​ൻ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ഞ്ച​ന​ക്കേ​സി​ൽ റ​ഷ്യ​ൻ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി വി​ചാ​ര​ണ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഡെ​നീ​സും കു​ടും​ബ​വും നാ​ടു​വി​ട്ട​ത്.