ലാവ് ലിൻ കേസിൽ : മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്.

01:50 pm 16/2/2017
images (3)

കൊച്ചി: ലാവ് ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ചിലേക്കു മാറ്റി. മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്. സിബിഐയുടെ അഭിഭാഷകർ ഇന്നും ഹാജരാകാത്തതിനെ തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിയത്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ നിലയങ്ങളുടെ അറ്റകുറ്റപ്പണിയുടെ കരാർ എസ്എൻസി ലാവ് ലിനു നൽകിയതിൽ ക്രമക്കേടുണ്ടെന്നാണു സിബിഐയുടെ കേസ്. എന്നാൽ 2013 നവംബർ അഞ്ചിന് ഈ കേസിൽ പിണറായിയടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷൻ ഹർജി. ഇതിൽ സിബിഐയും പ്രതിഭാഗവും ഒത്തുകളിച്ച് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും റിവിഷൻ ഹർജി വേഗം പരിഗണിച്ച് തീർപ്പാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.