11:17 am 04/01/2017

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക് അദ്ദേഹത്തെ നിയമിക്കുമെന്നാണ് അറിയുന്നത്. ഡി.ജി.പി എന്ന നിലയില്‍ ബെഹ്റയുടെ പ്രവര്‍ത്തനങ്ങളോട് മുഖ്യമന്ത്രിക്ക് പൂര്‍ണ തൃപ്തിയില്ല.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബെഹ്റയെ ഓഫിസില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന്‍െറ കൂടി പശ്ചാത്തലത്തിലാണ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനായി ശ്രമിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ അദ്ദേഹത്തിന്‍െറ ഓഫിസ് തയാറായിട്ടില്ല.
