ലോ അക്കാദമി: അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല.

03:12 pm 2/3/2017

download (16)
തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ നിയമാവലി ഭേദഗതിയും ഘടനാമാറ്റവും സംബന്ധിച്ച് അന്വേഷിക്കുന്നതിന് രജിസ്ട്രേഷന്‍ ഐ.ജിക്ക് നിര്‍ദേശം ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല. 1984ല്‍ ഭൂമി പതിച്ചുകിട്ടിയതിനു ശേഷം ലോ അക്കാദമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ, അതിന്‍െറ നടപടി ചട്ടപ്രകാരമാണോ എന്നാണ് പരിശോധിക്കേണ്ടത്.

ജില്ല രജിസ്ട്രാര്‍ ഫെബ്രുവരി ഏഴിന് നല്‍കിയ റിപ്പോര്‍ട്ടില്‍ 1955ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധര്‍മ സംഘങ്ങള്‍ രജിസ്റ്റര്‍ ആക്കല്‍ നിയമപ്രകാരം 1966ലാണ് ലോ അക്കാദമി രജിസ്റ്റര്‍ ചെയ്തത്. 1972 ഡിസംബര്‍ 28നും 1975 ഒക്ടോബര്‍ 27നും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, നിയമാവലി എന്നിവയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

എന്നാല്‍, ഇതിന്‍െറ കോപ്പി സര്‍ക്കാറിന്‍െറ കൈവശമില്ല. 1984നുശേഷം നിയമാവലി ഭേദഗതി ചെയ്തതായി രേഖപ്പെടുത്തിയിട്ടുമില്ല. കാലപ്പഴക്കമുള്ള ഫയലുകളായതിനാല്‍ കണ്ടത്തൊനായില്ളെന്ന ജില്ല രജിസ്ട്രാറുടെ റിപ്പോര്‍ട്ടാണ് നിലവിലുള്ളത്. നാരായണന്‍നായരുടെ കൈവശം പഴയ രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ രജിസ്¤്രടഷന്‍ ഐ.ജിക്ക് ആവശ്യപ്പെടാം.