07:41 pm 29/1/2017
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം ഒത്തുതീർക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി അക്കാദമി ഡയറക്ടർ നാരായണൻ നായരെയും മുൻ എം.എൽ.എ കോലിയക്കോട് കൃഷ്ണൻ നായരെയും എ.കെ.ജി സെൻററിലേക്ക് വിളിപ്പിച്ചിരുന്നു. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച് പ്രശ്നം പരിഹരിക്കണമെന്ന് നിർദേശമാണ് പാർട്ടി മുന്നോട്ട് വെച്ച സൂചന. എന്നാൽ ചർച്ചക്ക് ശേഷം നടന്ന ലോ അക്കാദമി ഡയറക്ടർ ബോർഡ് യോഗത്തിലും പ്രിൻസിപ്പൽ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാേനജ്മെൻറ്.