ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിമായി നടത്തിയ ചർച്ച പരാജയം.

06:18 pm 4/2/2017

download (4)

തിരുവന്തപുരം: ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ ചർച്ച പരാജയം. സമരത്തിൽ നിന്ന്​ പിൻമാറണമെന്ന്​ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെ​െട്ടങ്കിലുംഒരു കാരണവശാലും സമരത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന നിലപാട്​ വിദ്യാർഥികൾ സ്വീകരിച്ചതോടെയാണ്​ ചർച്ച വഴിമുട്ടിയത്​. വിദ്യാർഥി പ്രതിനിധികളുടെ നിലപാടിൽ ക്ഷുഭിതനായ വിദ്യാഭ്യാസ മന്ത്രി ചർച്ചയിൽ നിന്ന്​ ഇറങ്ങിപ്പോയി.

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്​മി നായരെ തൽസ്ഥാനത്ത്​ നിന്ന്​ നീക്കണമെന്ന് ആവശ്യത്തിൽ​ വിദ്യാർഥികൾ ഉറച്ച്​ നിന്നു. എന്നാൽ അഞ്ച്​ വർഷത്തേക്ക്​ പ്രിൻസിപ്പൽ സ്ഥാനത്ത്​ നിന്ന്​ മാറ്റി നിർത്താമെന്ന നിലപാട് ലോ അക്കാദമി​ മാനേജ്​മെൻറ്​ യോഗത്തിൽ അറിയിച്ചു. എന്നാൽ എസ്​.എഫ്​.​െഎ ഒഴികെയുള്ള വിദ്യാർഥി സംഘടനകൾക്ക്​ ഇൗ നിലപാട്​ സ്വീകാര്യമായിരുന്നില്ല. ലോ അക്കാദമിയിൽ ക്ലാസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ എസ്​.​എഫ്​.​െഎ പ്രതികരിച്ചു.

ലോ അക്കാദമി സംബന്ധിച്ച്​ ഉയർന്ന്​ വന്ന പ്രശ്​നങ്ങളിൽ ​അക്കാദമി വിട്ടുവീഴ്​ചക്ക്​ തയാറാകണമെന്ന്​ അക്കാദമിയുടെ ചെയർമാൻ അയ്യപ്പൻ പിള്ള നിലപാടെടുത്തു. നേരത്തെ ഇൗ വിഷയത്തിൽ രാഷ്​ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ്​ ബി.ജെ.പി നടത്തുന്നതെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തിരുന്നു. വിദ്യാർഥികളുടെ പ്രശ്​നം പരിഹരിക്കാൻ വിദ്യാർഥികൾക്ക്​ അറിയാമെന്നും യെച്ചൂരി പറഞ്ഞിരുന്നു.