07:50 am 28/5/2017
ലോസ് ആഞ്ചലസ്: വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന സ്വീകരണം ജൂണ്‍ മൂന്നിന് (ശനി) നടക്കും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോസഫ് പണ്ടാരശേരി മുഖ്യകാര്‍മികത്വം വഹിച്ച് ഒന്പത് കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കും. തുടര്‍ന്നു ഗ്ലെന്‍ ഡേലിലുള്ള എംജിഎം ബാങ്ക്വറ്റ് ഹാളില്‍ മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിരുന്ന് സല്‍ക്കാരവും നടക്കും.
ചടങ്ങുകളുടെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ ജോണി മുട്ടത്തില്‍, റോജി കണ്ണാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ സിസ്‌റ്റേഴ്‌സും മതബോധന അധ്യാപകരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.