01:16 pm 1/2/2017

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 22 ആം ദിവസത്തിലേക്ക്. ലക്ഷ്മി നായരെ നീക്കാമെന്ന മാനേജ്മെന്റ് തീരുമാനം അംഗീകരിച്ച് എസ്എഫ്ഐ സമരം അവസാനിപ്പിച്ചെങ്കിലും സമരം ശക്തമായി തുടരാനാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
എസ്എഫ്ഐ ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ് യു,എബിവിപി,എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് പഠിപ്പ് മുടക്കും. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെ മുരളീധരന് എംഎല്‍എയും അനിശ്ചിത കാല നിരാഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
