ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇന്ന് കൈമാറും.

9:39 am 28/1/2017

images (3)

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇന്ന് സിൻഡിക്കേറ്റിന് കൈമാറും. നടപടി ശുപാർശ ഇല്ലാതെയാണ് ഉപസമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ടിൽ സിൻഡിക്കേറ്റ് തീരുമാനം എടുക്കട്ടെ എന്നാണ് ഉപസമിതിയുടെ നിലപാട്.
അന്വേഷണ റിപ്പോർട്ട് പരിഗണിച്ചതിന് ശേഷം പ്രശ്നത്തിൻ ഇടപെടാമെന്നാണ് സർക്കാർ നിലപാട്. അതേസമയം, ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാവിച്ചുള്ള ബി ജെ പി നേതാവ് വി.മുരളീധരന്‍റെ അനിശ്ചിതകാല ഉപവാസ സമരവും തുടരുകയാണ്.