ലോ അക്കാദമി: പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്മെന്‍റ് പത്രപരസ്യം നൽകി.

10:03 am 8/2/2017

images (2)
തിരുവന്തപുരം: ലോ അക്കാദമി സമരം തുടരുന്നതിനിടെ പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്മെന്‍റ് പത്രപരസ്യം നൽകി. എന്നാൽ, എത്ര നാളത്തേക്കാണ് നിയമനമെന്നോ , ഇതു സംബന്ധിച്ച മറ്റ് വിവരങ്ങളോ ഒന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല.

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ
നേരത്തെ ലക്ഷി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്‍റ് പരസ്യം നൽകിയത്.അക്കാദമി ഡയറക്ടർ എൻ.നാരായണൻ നായരാണ് പരസ്യം നൽകിയിരിക്കുന്നത്.