ലോ അക്കാദമി പ്രശ്‌നത്തില്‍: പ്രിന്‍സിപ്പല്‍ രാജി വയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

7:48 pm 29/1/2017

images (4)
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സിപിഎം ലോ അക്കാദമി മാനേജുമായി നടത്തിയ സമവായ ശ്രമം പരാജയപ്പെട്ടു. പ്രിന്‍സിപ്പല്‍ രാജി വയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ലോ അക്കാദമി മാനേജ്‌മെന്റ്. സിപിഎമ്മുമായുളള ചര്‍ച്ചക്ക് ശേഷവും മാനേജ്‌മെന്റ് നിലപാട് മാറ്റിയില്ല.
അതേസമയം മാനേജെമ്ന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കി. ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.