09:42 am 19/3/2017
കയ്റോ: വടക്കൻ സീനായ് പ്രവിശ്യയിൽ ഈജിപ്ഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 ഭീകരർ കൊല്ലപ്പെട്ടു. എൽ ആരിഷ്, റാഫ, ഷെയ്ഖ് സുവൈദ് തുടങ്ങിയ നഗരങ്ങളിൽ നടത്തിയ വ്യോമാക്രണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് തമർ അൽ റാഫേ പറഞ്ഞു.
ഇസ്രയേലിന്‍റെയും ഗാസാ മുനന്പിന്‍റെയും അതിർത്തിയായ സീനായ് മുനന്പ് മേഖലയിലാണ് ഭൂരിഭാഗം ആക്രമണങ്ങളും നടക്കുന്നത്. സീനായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ ഐഎസിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ആക്രമണം നടത്തുന്നത്.