തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിലെ 1977ന് ശേഷമുള്ള മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് വനം മന്ത്രി കെ. രാജു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സർക്കാറിന്‍റെയും ഇടതു മുന്നണിയുടെയും നയമാണ്. ഇത് നടപ്പാക്കാൻ തന്നെയാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി രാജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളെയും വിവാദങ്ങളെയും പറ്റി പ്രതികരിക്കാൻ മന്ത്രി തയാറായില്ല.