വര്‍ദ്ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. ഇതു വരെ നാലു മരണം’

01:01 pm 12/12/2016

download (1)

ചെന്നൈ: വര്‍ദ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂർ തടുങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യോമ-കര ഗതാഗതം പൂർണമായും സത്ംഭിച്ചിരിക്കുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ദീർഘദൂര-സബർബൻ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണ് റോഡ് ഗതാഗതം മുടങ്ങിയിട്ടുണ്ട്. രാവിലെ മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

ചെ​ന്നൈയിൽ മൈലാപുരിൽ മരം വീണ്​ സ്​ത്രീ മരിച്ചു. വിഴുപുരത്ത്​ ശക്തമായ കാറ്റിൽ വീടുകൾ തകർന്നാതായി റി​പ്പോർട്ടുണ്ട്​. റോഡുകളിൽ വൻമരങ്ങൾ കടപുഴകി വീണതിനാൽ പലയിടത്തും ഗതാഗതം സ്​തംഭിച്ചു. ജനങ്ങളോട്​ പുറത്തിറങ്ങരുതെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.