വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയിലായി

09:20 am 12/12/2016
images (2)
കൊച്ചി: വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയിലായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം എരൂര്‍ വസുദേവ് റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഏലൂര്‍ കമ്പനിപ്പടി സ്വദേശി പള്ളിപ്പറമ്പില്‍ ജയേഷ് (37), തൊടുപുഴ ചിറ്റൂര്‍ സ്വദേശി കൃഷ്ണതീര്‍ഥം ബാബു (35), തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി പുതിയകുന്നേല്‍ സുനീര്‍(35) എന്നിവരെയും ബംഗളൂരു, തൃശൂര്‍ സ്വദേശിനികളായ രണ്ട് സ്ത്രീകളെയുമാണ് സിറ്റി ഷാഡോ പൊലീസും പാലാരിവട്ടം പൊലീസും ചേര്‍ന്ന് പിടികൂടിയത്.
നടത്തിപ്പുകാരായ കോട്ടയം സ്വദേശി ജയകുമാറും ഭാര്യ സുമിയും ഒളിവിലാണ്. സുമിയാണ് ബംഗളൂരുവില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നും സ്ത്രീകളെ എത്തിച്ചിരുന്നത്. ഇവര്‍ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.