വാതിലടയ്ക്കാന്‍ മറന്നു പോയതിനാല്‍ പറന്നുയര്‍ന്ന് 90 മിനുട്ടുകള്‍ക്ക് ശേഷം യാത്രാവിമാനം തിരിച്ചിറക്കി

05:50 pm 23/2/2017

images

വാതിലടയ്ക്കാന്‍ മറന്നു പോയതിനാല്‍ പറന്നുയര്‍ന്ന് 90 മിനുട്ടുകള്‍ക്ക് ശേഷം യാത്രാവിമാനം തിരിച്ചിറക്കി. ഇന്തോനേഷ്യയിലാണ് സംഭവം. ഗുവാന്‍ഗ്ഷുവില്‍ നിന്നും 180 യാത്രക്കാരുമായി ബാലിയിലേക്ക് പുറപ്പെട്ട ശ്രിവിജയ വിമാനമാണ് യാത്ര പാതിവഴി പിന്നിട്ടപ്പോള്‍ തിരിച്ചു പറന്നത്. വിമാനത്തിന്‍റെ മുന്‍വശത്തെ വാതില്‍ ശരിക്കും അടഞ്ഞിരുന്നില്ലെന്ന് ജീവനക്കാര്‍ അപ്പോഴാണത്രെ തിരിച്ചറിഞ്ഞത്. കോക്പിറ്റിലെ ഇന്‍ഡിക്കേറ്ററില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും ഉടന്‍ തിരിച്ചു പറക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.
തിരികെയിറക്കിയ വിമാനം അരമണിക്കൂറിനു ശേഷമാണ് വീണ്ടും യാത്ര തുടര്‍ന്നത്. സുരക്ഷാ സൗകര്യ പരിശോധനയില്‍ ഏഴില്‍ ഒരു മാര്‍ക്കു മാത്രം നേടിയതാണ് ശ്രിവിജയ എയര്‍ലൈന്‍സ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.