വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം രണ്ടു പേർ വീതം മരിക്കുന്നതായി റിപ്പോർട്ട്.

07:35 am 20/2/2017
images (5)

ന്യൂഡൽഹി: വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം ശരാശരി രണ്ടു പേർ വീതം മരിക്കുന്നതായി പഠന റിപ്പോർട്ട്. പ്രമുഖ വൈദ്യശാസ്ത്ര ജേണൽ ആയ ദ് ലാൻസെറ്റാണ് ഇതുസംബന്ധിച്ച പഠനവിവരം പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ചിലത് ഇന്ത്യയിലാണെന്നും ഒരുവർഷം പത്തുലക്ഷം ഇന്ത്യക്കാരാണ് അന്തരീക്ഷത്തിലെ വിഷമയമായ വായു ശ്വസിക്കുന്നതുമൂലം മരിക്കുന്നതെന്നും 2010ലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തു മരണകാരണമാകുന്ന കാര്യങ്ങളിൽ മുൻപന്തിയിൽ അന്തരീക്ഷ മലിനീകരണമാണ്. ലോകമെന്പാടും ഒരുദിവസം ശരാശരി 18000 പേരാണ് വായുമലിനീകരണം കാരണം മരിക്കുന്നത്. മാസം തികയാത്ത പ്രസവത്തിനുള്ള മുഖ്യകാരണവും വായുമലിനീകരണമാണ്. ഇക്കാര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയും പാറ്റ്നയുമാണ് മുൻപന്തിയിലുള്ള ഇന്ത്യൻ നഗരങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ രാജ്യങ്ങളിലെ 16 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.