വാളയാറിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്.

11:50 am 8/3/2017

download (4)
പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെങ്കിലും പോലീസ് വേണ്ട വിധത്തിൽ അന്വേഷണം നടത്തിയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. കേസ് ഒതുക്കിതീർക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നും കേസിലെ പ്രതികൾക്ക് ഉന്നത ബന്ധമുള്ളതായും ഇതിനോടകം ആരോപണം ഉയർന്നിട്ടുണ്ട്.