പാലക്കാട്: വാളയാറിൽ ഒരു 1.7 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം പണം പിടിച്ചെടുത്തത്.
കുഴൽപ്പണം കടത്താൻ ശ്രമിച്ച പെരിന്തൽമണ്ണ സ്വദേശികളായ ഷാഹുൽ നിയാസ്, സുഹൈൽ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. കഐസ്ആർടിസി ബസിൽ പണം കടത്താനായിരുന്നു ഇവരുടെ ശ്രമം. കോയന്പത്തൂരിൽനിന്നാണ് ഇവർ ബസിൽ കയറിയതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന.