04:43 pm 18/4/2017
പാലക്കാട്: വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി. പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് 17കാരനെ പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
പെൺകുട്ടികളെ ഇയാൾ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിനരയാക്കിയിതായി പൊലീസ് വെളിപ്പെടുത്തി. കേസിൽ പെൺകുട്ടികളുടെ ബന്ധു ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പെൺകുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മരണം കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇളയ പെൺകുട്ടിയുടെ ആന്തരീകായവങ്ങളുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല.