വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു.

07:00 pm 16/2/2017
download (2)

ന്യൂഡൽഹി: വിദേശകാര്യവക്താവ് വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിൽ 1986 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ക്യു ആൻഡ് എ എന്ന നോവലിന്‍റെ കർത്താവ് എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായി മാറിയത്. ഓസ്കർ പുരസ്കാരം നേടിയ സ്ലം ഡോഗ് മില്യണയർ എന്ന സിനിമ ഈ നോവലിനെ അധികരിച്ചുള്ളതാണ്. 2015 എപ്രിലിൽ സയിദ് അക്ബറുദീനു പകരക്കാരനായിട്ടാണ് അദ്ദേഹം വിദേശകാര്യ വക്താവായി ചുമതലയേറ്റത്.