കൊല്ലം: കുണ്ടറയിൽ പതിന്നാലുകാരന്‍റെ ദുരൂഹമരണക്കേസിൽ പീഡനക്കേസ് പ്രതി വിക്ടറിന്‍റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിൽ ഡിവൈഎസ്പി ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
വിക്ടറിന്‍റെ അയൽക്കാരിയായ വീട്ടമ്മ സുധർമ തന്‍റെ മകനെ ഇയാൾ കൊലപ്പെടുത്തിയതാണെന്നു കാണിച്ചു പോലീസിൽ പരാതി നൽകിയിരുന്നു. സുധർമയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. 2010ലാണ് പരാതിക്കാരിയുടെ പതിന്നാലുകാരനായ മകൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.