വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് അനകാപള്ളിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്നറുകളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 1.3 കോടി രൂപ വിലമതിക്കും.
വിജയവാഡയിൽനിന്ന് ബംഗളുരുവിലേക്കു പോകുകയായിരുന്നു കണ്ടെയ്നർ. ട്രക്കിന്‍റെ ഡ്രൈവർമാരെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

