വിജിലന്‍സ് പരാതിക്ക് പിന്നില്‍ തച്ചങ്കരിയെന്ന് എഡിജിപി ശ്രീലേഖ

11:33 am 21/1/2017
images (6)

തിരുവനന്തപുരം: എഡിജിപി ശ്രീലേഖക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പരാതിക്കാരന്‍ ജോണ്‍സണ്‍ പടമാടന്‍. ട്രാന്‍സ്‌പോര്‍ട് വകുപ്പ് കമ്മീഷ്ണര്‍ ആയിരിക്കെ ശ്രീലേഖ അഴിമതി കാട്ടിയെന്ന പരാതിയിലാണ് ജോണ്‍സണ്‍ വിജിലന്‍സിന് മുമ്പാകെ മൊഴി നല്‍കിയത്. പരാതിയില്‍ തന്റെ ലെറ്റര്‍പാഡോ ഒപ്പോ അല്ല ഉള്ളതെന്നും ജോണ്‍സണ്‍ മൊഴി നല്‍കി.
2015ല്‍ ജോണ്‍സണ്‍ ചീഫ് സെക്രട്ടറിക്ക് ശ്രീലേഖക്കെതിരെ പരാതി നല്‍കിയിരുന്നു. ജോണ്‍സന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ തനിക്കെതിരായ പരാതിക്കു പിന്നില്‍ എഡിജിപി തച്ചങ്കരിയാണെന്ന് ശ്രീലേഖ വിജിലന്‍സിന് മൊഴി നല്‍കി. കഴിഞ്ഞ 30 വര്‍ഷമായി തന്നെ തച്ചങ്കരി മാനസിമായി പീഡിപ്പിക്കുന്നുവെന്നും ശ്രീലേഖ മൊഴി നല്‍കി.