വിജിലൻസിനെതിരെ വീണ്ടും ഹൈകോടതി.

12:0 pm 23/2/2017

download (1)
കൊച്ചി: വിജിലൻസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈകോടതി. വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരുമെന്ന് ഹൈകോടതി മുന്നറിയിപ്പ് നൽകി. ഇ.പി. ജയരാജൻ പ്രതിയായ ബന്ധുനിയമന കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഉബൈദ് അധ്യക്ഷനായ ബെഞ്ച് ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. വിജിലൻസ് വിജിലൻസ് അഴിമതി മാത്രം അന്വേഷിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിജിലൻസിന് മുന്നിൽ കൃത്യമായ മാർഗരേഖയുണ്ട്. ഇതനുസരിച്ചാണ് വിജിലൻസ് പ്രവർത്തിക്കേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി.