ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മസൂദ്പുരിൽ വിദേശ വനിതയെ മുൻ കാമുകനും സുഹൃത്തുകളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഉസ്ബെക്കിസ്ഥാൻ പൗരയായ 36 വയസുകാരിയെയാണ് പീഡിപ്പിച്ചത്. കേസിൽ മുൻ കാമുകൻ അനുഭവ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞാഴ്ച മസൂദ്പുരിലുള്ള യുവതിയുടെ ഫ്ളാറ്റിൽ വച്ചാണ് മുൻ കാമുകനും നാലു സുഹൃത്തുകളും ചേർന്ന് പീഡിപ്പിച്ചത്. ക്രൂരമായി മർദിച്ച ശേഷം സംഘം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് അനുഭവുമായി യുവതി പ്രണയബന്ധം സ്ഥാപിക്കുന്നത്. എന്നാൽ രണ്ടാഴ്ച മുന്പ് അനുഭവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതിലുള്ള പകയാണ് പീഡനത്തിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

