04:11 pm 16/4/2017
മുംബൈ: ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസികളുടെ മുന്നറിയിപ്പ്. 23 പേരടങ്ങിയ സംഘം വിമാനങ്ങളെ ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇമെയിലിലൂടെയാണ്ഇതു സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചത്.
മൂന്ന് വിമാനതാവളങ്ങളിലെയും സുരക്ഷ വർധിപ്പിച്ചതായി സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി സിങ് അറിയിച്ചു. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ മൂന്ന് വിമാനതാവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങൾ സി.െഎ.എസ്.എഫിെൻറ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

