വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് കെപിസിസി ചർച്ച ചെയ്യണമെന്ന് വി.ഡി. സതീശൻ

12:16 pm 29/5/2017

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് കെപിസിസി ചർച്ച ചെയ്യണമെന്ന് വി.ഡി. സതീശൻ. ഇതിനായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസനു സതീശൻ കത്തയച്ചു.

വി​ഴി​ഞ്ഞം ക​രാ​റി​ൽ സം​സ്ഥാ​ന​ത്തി​നു ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യെ​ന്നു സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​നു കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​കി​ല്ല, ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന അ​ദാ​നി ഗ്രൂ​പ്പി​നു വ​ൻ സാ​ന്പ​ത്തി​ക നേ​ട്ടം സ​മ്മാ​നി​ക്കു​ക​യാ​ണു നി​ല​വി​ലെ ക​രാ​ർ തു​ട​ങ്ങി​യ ആ​ക്ഷേ​പ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.