വി​മാ​ന​ത്തി​ൽ​നി​ന്നു മൃ​ത​ദേ​ഹം താ​ഴെ​വീ​ണു.

02:06 pm 12/4/2017

മെ​ക്സി​കോ സിറ്റി: ​മെ​ക്സി​കോ​യി​ൽ പറന്നുകൊണ്ടിരുന്ന വി​മാ​ന​ത്തി​ൽ​നി​ന്നു മൃ​ത​ദേ​ഹം താ​ഴെ​വീ​ണു. ബു​ധ​നാ​ഴ്ച രാ​വി​ലെ തെ​ക്ക​ൻ സം​സ്ഥാ​ന​മാ​യ സി​ന​ലോ​വ​യി​ലാ​ണ് സം​ഭ​വം. സി​ന​ലോ​വ​യി​ലെ എൽറാഡോയിലുള്ള ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ലാ​ണ് മൃ​ത​ദേ​ഹം വീ​ണ​തെന്ന് അധികൃതർ അറിയിച്ചു.

ആ​ശു​പ​ത്രി​യു​ടെ സ​മീ​പം വി​മാ​നം താ​ഴ്ന്നു പ​റ​ന്ന​താ​യും ഇ​തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം വീ​ണ​തെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മൃ​ത​ദേ​ഹ​ത്തി​ൽ കാ​ണ​പ്പെ​ട്ട മു​റി​വു​ക​ൾ വീ​ഴ്ച​യി​ൽ സം​ഭ​വി​ച്ച​താ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. എ​ന്നാ​ൽ മൃ​ത​ദേ​ഹം വി​മാ​ന​ത്തി​ൽ നി​ന്ന് വീ​ണ​താ​ണോ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സി​ലോ​നി​ൽ​നി​ന്നു മറ്റു ര​ണ്ട് മൃ​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്ത​താ​യി പ്രാ​ദേ​ശീ​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.