വി.എസ്.അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു

9:23 am 30/5/2017

തിരുവനന്തപുരം: പനിയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. പനി മാറിയെന്നും രക്തസമ്മർദം സാധാരണ നിലയിലാണെന്നുമാണ് വിവരം. പരിശോധനകൾക്കു ശേഷം വി.എസ് ഇന്നു തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.