02.31 Pm 08/01/2017

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വി.എസ് പങ്കെടുത്തു. അതേസമയം, വി.എസിനെ സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതിന് സംസ്‌ഥാന ഘടകത്തിന് കടുത്ത എതിർപ്പാണ് ഉള്ളത്. വിഎസിനെതിരായ റിപ്പോർട്ടിൽ നടപടിയുണ്ടാകാനാണ് സാധ്യത.
രണ്ടു ദിവസമായി നടക്കുന്ന കേന്ദ്രകമ്മിറ്റിയുടെ അജൻഡയിൽ പിബി കമ്മീഷൻ റിപ്പോർട്ടും ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസവും ചർച്ചയ്ക്കെടുത്തിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ കേന്ദ്ര കമ്മിറ്റി അവസാനിക്കും. റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യണമെന്ന നിലപാടിൽത്തന്നെയാണു വി.എസ്. അച്യുതാനന്ദൻ.
