തിരുവനന്തപുരം: മദ്യശാലകൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ എൻഒസി വേണ്ടെന്ന ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഗവർണർക്കു കത്തു നൽകി.
മദ്യവിൽപനശാലകൾ തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എൻഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനിച്ചിരുന്നു.