അസാധരണമായ കുറ്റങ്ങൾക്ക് മാത്രമേ യുഎപിഎ ചുമത്താവൂ എന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിൽ തെറ്റില്ല,. എൽഡിഎഫ്-യുഡിഎഫ് സർക്കാരുകളുടെ കാലത്ത് അദ്ദേഹം ഡിജിപിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ ഉപദേശകനാക്കുന്നതിൽ എന്താണ് തെറ്റ്?- മുഖ്യമന്ത്രി ചോദിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരേ കാപ്പ നിയമം ചുമത്തരുതെന്നും മൂന്നാം മുറ പാടില്ലെന്നും പരാതിയുമായി വരുന്ന ജനങ്ങളോട് പോലീസുകാർ മോശമായി പെരുമാറരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി പോലീസ് ഡാറ്റാ ബാങ്ക് എത്രയും വേഗത്തിൽ തയാറാക്കും. ഭീകര സംഘടനകളിൽ മലയാളികൾ ചേർന്ന സംഭവവുമായി ബന്ധപ്പെട്ട കാണാതായവരെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.