12:23 pm 9/5/2017
കോട്ടയം: കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തകർത്ത കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.െഎ ജില്ല സെക്രട്ടറിയുടെ റിജേഷ് കെ. ബാബു അറസ്റ്റിൽ. കോട്ടയം വെസ്റ്റ് പൊലീസാണ് റിജേഷിനെയും കേസിലെ നാലാം പ്രതിയെയും അറസ്റ്റ് ചെയ്തത്.
കേസിൽ ഉൾപ്പെട്ട കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂർ തളിപ്പറമ്പ് രാജുഭവനില്‍ പ്രിന്‍സ് ആൻറണി (23), ഇടുക്കി ദേവികുളം സ്വദേശി ജയിന് രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിന്‍ഘോഷ് (23) എന്നിവർ റിമാൻഡിലാണ്. റിമാൻഡിലായ മൂന്നു പേരും നാട്ടകം ഗവ. കോളജിലെ വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവർത്തകരുമാണ്.
ശനിയാഴ്ച രാത്രിയാണ് കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വഞ്ചിയത്ത് പി.കെ. സുകുവിെൻറ വീടിനു നേരെ ആക്രമണമുണ്ടായത്. വീടിനു മുന്നിൽ പാർക്ക് ചെയ്ത കാർ മാറ്റുന്നതിനെെച്ചാല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റിജേഷ് കെ. ബാബുവിെൻറ നേതൃത്വത്തിൽ മൂന്നു തവണയായി വീട് ആക്രമിച്ച് വാഹനങ്ങൾ അടിച്ചു തകർെത്തന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതി.
ഇതേതുടർന്ന് എസ്.എഫ്.െഎ ജില്ല സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തത്. ആക്രമണത്തിന് ശേഷം റിജേഷ് കെ. ബാബു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.