02:33 pm 14/5/2017
മലപ്പുറം: മലപ്പുറത്ത് വൃദ്ധ പട്ടാപ്പകൽ കൂട്ടമാനഭംഗത്തിനിരയായെന്നു പരാതി. പടിഞ്ഞാറ്റുമുറിയിൽ ഒറ്റക്കു താമസിക്കുന്ന അറുപത്തേഴുകാരിയാണ് മാനഭംഗത്തിന് ഇരയായത്.
ഭർത്താവ് മരിച്ച സ്ത്രീ നാല് വർഷമായി ഒറ്റയ്ക്കാണ് താമസം. രണ്ടാഴ്ച മുൻപ് വീട്ടിലെത്തിയ രണ്ടു യുവാക്കൾ ചേർന്ന് തന്നെ പീഡിപ്പിച്ചെന്ന് ഇവർ പോലീസിൽ പരാതി നൽകി. വൃദ്ധയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.