12:29 pm 2/1/2017
കോട്ടയം: വേണാട് എക്സ്പ്രസ് സ്ഥിരമായി വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാൻ ടെയിൻ തടഞ്ഞു. 8.05 ന് എത്തേണ്ട വേണാട് എക്സ്പ്രസ് സ്ഥിരമായി 9.30 ഒാടെ എത്താൻ തുടങ്ങിയതോടെയാണ് കോട്ടയത്ത് യാത്രക്കാർ പ്രതിഷേധവുമായി എത്തി ട്രെയിൻ തടഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരും കോട്ടയത്തുനിന്ന് കയറേണ്ട യാത്രക്കാരും ട്രെയിൻ തടയലിൽ പെങ്കടുത്തു. രണ്ട് മണിക്കൂറിലധികമായി തുടരുന്ന ട്രെയിൻ തടയൽ സമരത്തിൽ കോട്ടയം എറണാകുളം, കോട്ടയം – തിരുവനന്തപുരം സെക്ടറിൽ ട്രെയിൻ ഗതാഗതം താറുമാറായി. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ നടപടി തുടങ്ങി.